പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

  • ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി.

കണ്ണൂർ : പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവർത്തകരാണ് ആ പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം. പേരാവൂർ മണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )