പൊക്ലാരികുളം ഏറ്റെടുത്ത് നഗരസഭ ; യുകെ ദാമോദരൻ മാസ്റ്റർ നീന്തൽ കുളമായി നവീകരിക്കും

പൊക്ലാരികുളം ഏറ്റെടുത്ത് നഗരസഭ ; യുകെ ദാമോദരൻ മാസ്റ്റർ നീന്തൽ കുളമായി നവീകരിക്കും

  • ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തൽ കുളമായി നവീകരിക്കുന്നതിനായി ഭൂമിയുടെ രേഖ ഉടമ വളഞ്ചേരി മുരളിയിൽ നിന്നും മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഏറ്റുവാങ്ങി.

കൊയിലാണ്ടി: കുറുവങ്ങാട് 27-ാം വാർഡിലെ പൊക്ലാരി കുളം കൊയിലാണ്ടി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മുൻ നഗരസഭ വൈസ് ചെയർമാൻ യു.കെ. ദാമോദരൻ മാസ്റ്റർ സ്മാരക നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റും. ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തൽ കുളമായി നവീകരിക്കുന്നതിനായി ഭൂമിയുടെ രേഖ ഉടമ വളഞ്ചേരി മുരളിയിൽ നിന്നും മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.രാരോത്ത് പത്മനാഭൻനായർ, എം. ബാലകൃഷ്ണൻ, ടി.ഗംഗാധരൻ,നൗഷാദ് വി.എം എന്നിവർ സംസാരിച്ചു. ഡി.കെ.ബിജു സ്വാഗതവും പറഞ്ഞു പൂഞ്ചോല രവീന്ദ്രൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )