പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാൻ സർവേ വരുന്നു

പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാൻ സർവേ വരുന്നു

  • അടുത്ത അധ്യയനവർഷത്തിൽ മൂന്നുമുതൽ ഒൻപതുവരെ സാസ് സർവേ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും സർവേ വരുന്നു.നാഷണൽ അച്ചീവ്മെന്റ് സർവേയുടെ (നാസ്) മാതൃകയിലാണ് സർവേ നടക്കുക. അടുത്ത അധ്യയനവർഷത്തിൽ മൂന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് അച്ചീവ്മെന്റ് സർവേ (സാസ്) നടത്തുക. ദേശീയതലത്തിൽ നടക്കുന്ന മത്സരപ്പരീക്ഷകളിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പിന്നിലാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേ.ജൂൺമുതൽ ഡിസംബർവരെയുള്ള കാലയളവിൽ എല്ലാ സ്‌കൂളുകളിലും മാതൃകാപരീക്ഷകളും പ്രതിവാരപരീക്ഷകളും നടത്തും.

2017, 2021, 2024 വർഷങ്ങളിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ‘നാസ്’ നടത്തിയത്. എൻസിഇആർടിയാണ് അതിന്റെ ഘടനയും ചോദ്യരീതിയും മൂല്യനിർണയവുമൊക്കെ നിശ്ചയിച്ചത്.സർവേ നടത്താൻ സമഗ്രശിക്ഷാകേരളയുടെ സഹായവുമുണ്ടായിരുന്നു.ഗണിതം, ശാസ്ത്രം, ഭാഷ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ വിദ്യാർഥികളുടെ നിലവാരം ഉയരേണ്ടതുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് 2017-ലും 2021-ലും സർവേ നടത്തിയത്. 2024-ൽ മൂന്ന്, ആറ്്, ഒൻപത് ക്ലാസുകളിലായിരുന്നു സർവേ. ഇതിൽനിന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്നുമുതൽ ഒൻപതുവരെയുള്ള എല്ലാക്ലാസുകളിലും നടത്താൻ തീരുമാനിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )