
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജ
- ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത്
പൊയിൽക്കാവ്: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത്.

രാവിലെ നടന്ന കാഴ്ച ശീവേലിക്ക് കലാമണ്ഡലം ശിവദാസ് കലാമണ്ഡലം സനൂപ് എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റി ബോർഡിന്റെയും, നവരാത്രി ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് പ്രഭാത സായാഹ്ന ഭക്ഷണവുമൊരുക്കിയിട്ടുണ്ട്. ഇരു കാവുകളിലെയും മേൽശാന്തിമാരായ നാരായണൻ നമ്പൂതിരി, പുരുഷോത്തമൻ നമ്പൂതിരി എന്നിവരാണ് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി .
CATEGORIES News