പോർങ്ങോട്ടൂർ കിഴക്കണ്ടംപാറ കരിങ്കൽ ഖനനം വിജിലൻസ് അന്വേഷിക്കണം-സമരസമിതി

പോർങ്ങോട്ടൂർ കിഴക്കണ്ടംപാറ കരിങ്കൽ ഖനനം വിജിലൻസ് അന്വേഷിക്കണം-സമരസമിതി

  • മൈനിങ്- ജിയോളജി നിയമം കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ ക്വാറിക്ക് അനുമതി നൽകിയത്

കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷനിലെ പൊയിലങ്ങാടിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്ക് ലൈസൻസ് കൊടുത്ത നടപടി വിജിലൻ സ് അന്വേഷിക്കണമെന്ന് ക്വാറി സമരസമിതിയോഗം.

ക്വാറിയിലേക്ക് ഏഴുമീറ്റർ വീതിയിൽ റോഡ് നിർബന്ധമാണെന്നിരിക്കെ മൂന്നുമീറ്റർ വീതി പോലുമില്ലാഞ്ഞിട്ടും മൈനിങ്- ജിയോളജി നിയമം കാറ്റിൽപ്പറത്തിയുമാണ് നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്വാറിക്ക് അനുമതി നൽകിയത്.

നൂറുകണക്കിന് വീടുകൾ, കുടി വെള്ളപദ്ധതി ടാങ്കുകൾ, അങ്കണവാടിക്കെട്ടിടം, തൂക്കുപാലം എന്നിവയൊക്കെ ഭീഷണിയാകുന്ന രീതിയിലാണ് ക്വാറിയു
ടെ ഇപ്പോഴത്തെ പ്രവർത്തനം. നിയമലംഘനം നടത്തി കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ അഞ്ചു വർഷത്തെ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

കെപിസിസി അംഗം- പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എൻ.വി. മുഹസിൻ അധ്യക്ഷനായി. കൺവീനർ ഒ.കെ. രാജൻ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ എൻ.കെ. അനിൽകുമാർ, വി.എം. ഹംസ, സലീം അണ്ടോണ, സി.കെ. നൗഷാദ്, പി.പി. മുഹമ്മദ് ഫുആദ്, എം.സി. രതീഷ്കുമാർ, ഒ. പി. സുരേഷ്, പി.ടി. ഷെഫീഖ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )