
പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ
- കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം ചെയ്തത്
കൊയിലാണ്ടി : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴ വൃത്തിയാക്കി ഒരു കൂട്ടം പ്രകൃതി സ്നേഹികൾ.
കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം ചെയ്തത്. ദിനീഷ്ബേബി കബനി അധ്യക്ഷത വഹിച്ച പരിപാടി പഴയകാല മത്സ്യ കർഷകൻ ചെറുകുനി ഗോപാലൻ ഉദ്ഘാടനം ചെയ്തു
നടക്കൽ പാലത്തിൽ ഉള്ള ഷട്ടറുകൾ അടച്ചാൽ ശുദ്ധജലം ലഭ്യമായിരുന്ന ഈ നീർത്തടം കാലക്രമേണ പായലും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയിലെ വെള്ളത്തിന്റെ തെളിമപോലും നഷ്ടമായി.
ഒരു തോണിക്ക് സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോഴാണ് ജനകീയപിന്തുണയിൽ ശുചീകരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുരേഷ്, ഗോപാലൻ കുറ്റിയോയത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ. സുരേഷ് ബാബു സ്വാഗതവും സാബിറ നടുക്കണ്ടി നന്ദിയും പറഞ്ഞു. ദാസൻ ഇടക്കളംകണ്ടി,കെ. മുരളീധരൻ, യു. ശ്രീനിവാസൻ,സായ് പ്രകാശ് എൻ. കെ, സൈനുദ്ധീൻ.എ, സംഗീത സി. പി, കെ. ടി പുഷ്പ എന്നിവർ നേതൃത്വം നൽകി.