
പ്രതിപക്ഷ നേതാവ് കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
- പാർട്ടി യോഗത്തിൽ പിണറായി വേണ്ടെന്ന നിലയിൽ ചർച്ചകളുയർന്നെന്ന വാർത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടിലാണ് സി പി ഐ എന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും പ്രതിപക്ഷ നേതാവ് പദവിയിൽ സി പി ഐ ഇടപെടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പദവി സിപിഎമ്മിന്റെ അവകാശമാണ്. ഇക്കാര്യത്തിൽ സി പി ഐ ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു. പാർട്ടി യോഗത്തിൽ പിണറായി വേണ്ടെന്ന നിലയിൽ ചർച്ചകളുയർന്നെന്ന വാർത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു.
CATEGORIES News
