
പ്രതിഭാ സംഗമം; ഉന്നത വിജയികളെ അനുമോദിച്ചു
- മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

മൂടാടി : മൂടാടി ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ എൽഎസ്എസ് ,യുഎസ്എസ് വിജയിച്ചവരെയും എസ്എസ്എൽസി പ്ലസ് ടു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു . വിദ്യാർഥികൾ വായനയുടെയും വായനശാലയുടെയും പ്രസക്തി ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസിഡന്റ് കൂട്ടിച്ചേർത്തു . സെക്രട്ടറി രമേശൻ കെ. ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മൂടാടി പുറക്കൽ പാറക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച എം.കെ ചന്ദ്രൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മറക്കരുത് എന്ന് ചന്ദ്രൻ മാസ്റ്റർ ചടങ്ങിൽ പറഞ്ഞു.

ചടങ്ങിൽ ലൈബ്രറി കൗൺസിൽ അംഗം ഇന്ദിര ടീച്ചർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ജോയന്റ് ഡയറക്ടർ ബീന. പി , ഹാജി പി. കെ, മൊയ്തു മെമ്മോറിയൽ എൽപി സ്കൂൾ പ്രധാന അധ്യാപിക സീനത്ത് ടീച്ചർ,വാസു സി. കെ എന്നിവർ സംസാരിച്ചു. ബിജു നന്ദി രേഖപ്പെടുത്തി.