പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു; പൂളേങ്കരയിൽ സംഘർഷം

പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു; പൂളേങ്കരയിൽ സംഘർഷം

  • പോലീസുകാർക്ക് പരിക്ക്

പന്തീരാങ്കാവ്: വാഹനമിടപാടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പന്തീരാങ്കാവ് പൂളേങ്കരയിലാണ് വ്യാഴാഴ്ച രാത്രി പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. വാഹനമിടപാടുകേസിൽ പൂളേങ്കര സ്വദേശി ശിഹാബ് സഹീറിനെ അറസ്റ്റുചെയ്യാൻ എത്തിയതായിരുന്നു എറണാകുളം ചേർപ്പ് പോലീസ്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടിനൽകാതെ കാറിലെത്തിയ സംഘം യുവാവിനെ കൊണ്ടുപോവാൻ ശ്രമിച്ചതോടെ പ്രകോപിതരായ നാട്ടുകാർ തടഞ്ഞു.

സംഘർഷത്തിനിടയിൽ പ്രതി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പന്തീരാങ്കാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസുമായി നാട്ടുകാർ വാക്തർക്കമാവുകയും പോലിസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയുമായിരുന്നു. സംഘർഷത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും എറണാകുളത്തുനിന്നുവന്ന വാഹനത്തിൻ്റെ ചില്ലുകൾ തകർന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയവർക്കുനേരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )