
പ്രധാനധ്യാപകരെ കലക്ഷൻ ഏജൻ്റുമാരാക്കുന്ന നടപടി പ്രതിഷേധാർഹം – കെപിപിഎച്ച്എ
- സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ കെ.കെ.മനോജ് മാസ്റ്റർ ഉൾഘാടനം ചെയ്തു
അയനിക്കാട്:സംസ്ഥാന വ്യാപകമായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സ്റ്റുഡൻ്റ് സേവിങ്സ് എക്കൗണ്ട് എന്ന പേരിൽ നിർബന്ധിത അംഗത്വമെടുപ്പിച്ച് ആഴ്ചതോറും പണം സമാഹരിച്ച് ട്രഷറികളിൽ നിക്ഷേപിക്കാനുള്ള കലക്ഷൻ ഏജൻ്റുമായി പ്രധാനധ്യാപകരെ മാറ്റാനുള്ള സർക്കാർ നടപടിയിൽ നിന്ന് പിൻമാറണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ മേലടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അയനിക്കാടുള്ള സംഘടനയുടെ സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണകേന്ദ്രത്തിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ കെ.കെ.മനോജ് മാസ്റ്റർ ഉൾഘാടനം ചെയ്തു.

ഫുഡ് സേഫ്റ്റി & സ്റ്റാൻ്റ്ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് അവാർഡനേടിയ കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ പ്രധാനധ്യാപകൻ എം നാസർ മാസ്റ്റർക്കുള്ള ഉപഹാരം മനോജ് നൽകി. പി.വി.ബീന യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.എച്ച് രാമചന്ദ്രൻ, ഗീത കുതിരോടി, യൂസഫ് കെ, വിനോദ് ഐ, തുടങ്ങിയവർ സംസാരിച്ചു. രാജീവ് പി.ജി സ്വാഗതവും പി.ഹാഷിം നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി ഗീത കുതിരോടിയെയും ജനറൽ സെക്രട്ടറിയായി രാജിവ് പി.ജിയെയും ട്രഷററായി സനൂപ് പി.ടി. യെയും തെരഞ്ഞെടുത്തു.