പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ-ചൂരൽമല മേഖല  സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ-ചൂരൽമല മേഖല സന്ദർശിച്ചു

  • മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്. കല്പറ്റയിലെ എസ്കെഎംജെ സ്‌കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗമാണ് ചൂരൽമലയിൽ എത്തിയത്. ചൂരൽമലയിൽനിന്ന് പ്രധാനമന്ത്രി വിംസ് ആശുപത്രിയിലേക്കാണ് പോകുക. അവിടെ ചികിത്സയിൽ കഴിയുന്ന ദുരിതബാധിതരെ സന്ദർശിക്കും . തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. വൈകീട്ട് 3.55- ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )