പ്രധാനാധ്യാപകർ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെയിരിക്കണം -പി.ഹസീസ്

പ്രധാനാധ്യാപകർ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെയിരിക്കണം -പി.ഹസീസ്

  • കെപിപിഎച്ച്എ മേലടി സബ്ബ്ജില്ല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മേലടി : പ്രധാനാധ്യാപകർ ഉത്തരവാദിത്വങ്ങൾ നേരായ വഴിക്ക് സമയബന്ധിതമായി സ്വയം നിർവ്വഹിച്ചാൽ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ ഏറ്റവും മികച്ച രീതിയിൽ ജോലി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹാസിസ് സർ പറഞ്ഞു. കെപിപിഎച്ച്എ മേലടി സബ്ബ്ജില്ല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകരെ അറിവിൻ്റെ മേഖലയിൽ ശാക്തീകരിക്കുന്നതിൽ കെപിപിഎച്ച്എ സുപ്രധാനമായ പങ്ക് വഹിക്കുന്നതായും ഇത്തരം പഠന ക്ലാസ്സുകൾ പ്രധാനാധ്യാപകരെ സ്വാശ്രയ ബോധമുള്ളവരാക്കാനും ആത്മവിശ്വാസം നൽകുന്നതിനും ഉപകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എസ്എൽസി പ്ലസ്ടു തുടങ്ങി ഉന്നത മേഖലകളിൽ വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അവാർഡ് നേടിയ സബ്ബ് ജില്ലാ സെക്രട്ടറി പി.ജി. രാജീവിനെയും ചടങ്ങിൽ അനുമോദിച്ചു.
സബ്ബ് ജില്ല സെക്രട്ടറി പി.ജി. രാജീവ് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് വി.സബിത അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ഭാരവാഹികളായ പി. വേണുഗോപാൽ, കെ.കെ. അബ്ദുൾസലാം തുടങ്ങിയവരും പി. അനിൽകുമാർ, ഗീത.പി. കെ, യൂസഫ്. കെ ,ബീന.പി.വി, മനോജ്.പി.സി. ,ഹാഷിം. പി. തുടങ്ങിയവരും സംസാരിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് പി.വേണുഗോപാൽ മാസ്റ്റർ , പി. അനിൽകുമാർ മാസ്റ്റർ, ഷാജു മാസ്റ്റർ തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )