പ്രഭാത് എൻഡോവ്മെന്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്

പ്രഭാത് എൻഡോവ്മെന്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്

  • ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ എൻഡോവ്മെന്റ്

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ ടി.എം. കുഞ്ഞിരാമൻ നായർ പ്രഭാത് എൻഡോവ്മെന്റ് ആഗസ്റ്റ് 20 ന് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകും.

പതിനായിരം രൂപയും ഫലകവുമാണ് കാലത്ത് 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് സ്കൂൾ അധികൃതർക്ക് നൽകുക. പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ സോമൻ കടലൂർ പ്രഭാഷണം നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )