പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിനെ ആദരിക്കുന്നു

പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിനെ ആദരിക്കുന്നു

  • പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെയും സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് ആദരിക്കുന്നത്.

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം ഓഗസ്റ്റ് ആറിന് ബുധൻ പകൽ രണ്ട് മണിക്ക് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടക്കുന്നു. പതിനാല് പുസ്തകങ്ങൾ രചിച്ച് മലയാളത്തിലെ മുനിര എഴുത്തുകാരിൽ ഒരാളായി മാറിയ കൊയിലാണ്ടിക്കാരനായ റിഹാൻ റാഷിദിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെയും സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് ആദരിക്കുന്നത്.

അക്കാദമിക സെഷൻ, നോവൽ വായനയും തത്സമയ ചിത്രണവും യൂത്ത് റൈറ്റേഴ്സ് കോൺക്ലേവ്, പുസ്തകോത്സവം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. കെ ഇ എൻ, ഡോ വി അബ്ദുൾ ലത്തീഫ്, ഡോ റഫീഖ് ഇബ്രാഹിം, ഡോ കെ സി സൗമ്യ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )