
പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
- മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്
ചെന്നൈ : പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്(70,) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തിൽ മാത്രം 150ഓളം ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു. 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്.

മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിർദേശിക്കുന്നത്. കിലുക്കം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ തുടങ്ങി നിരവധി ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി.
CATEGORIES News
