പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

  • പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് 15 രൂപയാക്കിവർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.

പാലക്കാട് : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട് ചേരും. യോഗത്തിൽ സ്വകാര്യ ബസ് സമരം ഉൾപ്പെടെയുള്ള തീരുമാനം ഉണ്ടായേക്കും.അനുരഞ്ജനത്തിനായി സർക്കാർ വിളിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്ന കാര്യവും യോഗം പരിഗണിക്കും. പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് 15 രൂപയാക്കിവർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാർഥി കൺസഷൻ നിരക്ക് വർധിപ്പിക്കൽ, ഡീസൽ സബ്സിഡി വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം പഠിച്ച് നിർദേശങ്ങൾ നൽകുവാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട്സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായം നിലനിർത്താൻ പര്യാപ്തമല്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )