പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്

  • പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ നിർവഹിക്കും

തിരുവനന്തപുരം: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്ത് 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി. സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളത്. സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിന് 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29, 30 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ നിർവഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )