
ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞ നിലയിൽ
- കേന്ദ്രം വർഷത്തിൽ ഒന്നോ രണ്ടോ തവണ പൾസ് പോളിയോദിനത്തിൽ മാത്രമാണ് തുറന്നുപ്രവർത്തിക്കാറുള്ളത്
ഫറോക്ക്:ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞനിലയിൽ ആണ് ഉള്ളത്. ഏറെ കൊട്ടിഘോഷിച്ച് ബസ്‌സ്‌റ്റാൻഡ് കോംപ്ലക്സിൽ തുറന്ന മുലയൂട്ടൽകേന്ദ്രം ആണ് അടഞ്ഞ നിലയിൽ. ഈ കേന്ദ്രം വർഷത്തിൽ ഒന്നോ രണ്ടോ തവണ പൾസ് പോളിയോദിനത്തിൽ മാത്രമാണ് തുറന്നുപ്രവർത്തിക്കാറുള്ളത്.
ഇത് കാരണം കൈക്കുഞ്ഞുങ്ങളുമായി സ്റ്റാൻഡിൽ എത്തുന്ന അമ്മമാർ ഏറെ പ്രയാസത്തിലാവാറുണ്ട്. ഫറോക്ക് സ്റ്റാൻഡിൽ ചെറുതും വലുതുമായി നൂറ്റി നാല്പതിൽപ്പരം ബസുകളാണ് കയറിയിറങ്ങുന്നത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്നും മറ്റും വരുന്ന യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഫറോക്ക് ബസ്സ്റ്റാൻഡിനെയാണ്.