
ഫ്രാൻസിസ് റോഡ് മേൽപ്പാലം അറ്റകുറ്റപ്പണി;റോഡുകൾ അടച്ചു
- പാലത്തിന് അടിയിലെ റോഡും കളക്ടേഴ്സ്‌സ് റോഡും അടച്ചു
കോഴിക്കോട് :കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിൻ്റെ ഭാഗമായി പാലത്തിൻ്റെ അടിഭാഗത്തോടുചേർന്ന റോഡും കളക്ടേഴ്‌സ് റോഡും പൂർണമായും അടച്ചു. ഇന്നലെ രാത്രി 10.30-ഓടെയാണ് അടച്ചത്. ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിനടിയിലൂടെ റെയിൽവേ സ്റ്റേഷൻ വഴി സിറ്റിയിലേക്ക്
വരുന്ന ബസും ചെറുവാഹനങ്ങളും പുഷ്പാ ജങ്ഷനിൽനിന്ന് പാളയം റോഡിൽ കയറി ആനി ഹാൾ റോഡിലേക്ക് പ്രവേശിച്ച് റെയിൽവെ സ്റ്റേഷൻ റോഡ് വഴി പോകണമെന്ന് നിർദ്ദേശമുണ്ട് .
മറ്റു ഹെവി വാഹനങ്ങൾ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിലൂടെ ബീച്ച് വഴി പോകണം. കളക്ടേഴ്‌സ് റോഡ് വഴിയുള്ള വാഹനങ്ങൾ എണ്ണപ്പാടം റോഡ് ജങ്ഷനിൽനിന്ന് പുഷ്പ ജങ്ഷൻ വഴി പോകണം. മേൽപ്പാലത്തിൻ്റെ വലതുഭാഗത്തെ കൈവരിനിർമാണത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്.