
ബംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേ ഭാഗികമായി തുറക്കുന്നു
- കർണാടക സെക്ഷന് കീഴിലെ ഈ പാതയിൽ 400 മീറ്ററിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്
ബംഗളൂരു:മലയാളികൾക്ക് വീണ്ടും ആശ്വാസം. ബംഗളൂരു – ചെന്നൈ എക്‌സ്പ്രസ് അതിവേഗ പാതയുടെ നിർമാണം പൂർത്തിയായ ഭാഗം യാത്രക്കാർക്കായി തുറക്കാനൊരുങ്ങുന്നു. 260 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയിൽ കർണാടക സെക്ഷനു കീഴിലെ ഹോസ്കോട്ട് മുതൽ ബേതമംഗലവരെയുള്ള 71 കിലോമീറ്റർ പാതയാണിത്. ഹോസ്കോട്ട് – ബേതമംഗല പാതയിൽ മാസത്തിനുള്ളിൽ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കർണാടക റീജനൽ ഓഫിസർ വിലാസ് പി.ബ്രഹ്മങ്കർ പറഞ്ഞു.

കർണാടക സെക്ഷന് കീഴിലെ ഈ പാതയിൽ 400 മീറ്ററിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതുകൂടി പൂർത്തിയായാൽ പാത തുറക്കും. ഒരു മാസത്തിനുള്ളിൽതന്നെ നിർമാണം പൂ ർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
CATEGORIES Uncategorized