
ബജറ്റ് 2025 ; കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 10കോടി
- പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കൽറോഡിന് ഒരു കോടി അനുവദിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് റോഡുകളുടെ വികസനത്തിന് പത്തുകോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം .മൂരാട്-തുറശ്ശേരിക്കടവ് റോഡ്, ചെങ്ങോട്ടുകാവ്- ഉള്ളൂർക്കടവ് റോഡ്, ഗോവിന്ദൻ കെട്ട്- അച്ഛൻറോഡ്, കാട്ടിലപ്പീടിക-കണ്ണങ്കടവ്- കപ്പക്കടവ് റോഡ്, പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ച റോഡ്, ഹോമിയോ ഹോസ്പിറ്റൽ-അനേല റോഡ് എന്നീ റോഡുകളുടെ വികസനത്തിനായാണ് തുക അനുവദിച്ചത്. ഇതിൽ ഹോമിയോ ഹോസ്പിറ്റൽ-അണേല റോഡ് എൽ.എസ്.ജി.ഡി വിഭാഗത്തിന്റെ കീഴിൽ വരുന്നതും മറ്റ് റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്.

മൂരാട് തുറശ്ശേരിക്കടവ് റോഡിന് 2കോടിയും ചെങ്ങോട്ടുകാവ് ഉള്ളൂർക്കടവ് റോഡിനായി 2.5കോടിയുമാണ് അടങ്കൽ തുക ലഭിച്ചത്. ഗോവിന്ദൻകെട്ട്-അച്ഛൻവീട്ടില്റോഡ് 1.5കോടി, കാട്ടിലപ്പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡ് 2.5കോടി, പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കൽറോഡ് ഒരു കോടി, ഹോമിയോ ഹോസ്പിറ്റൽ-അണേല റോഡ് അരക്കോടി എന്നിങ്ങനെയാണ് അടങ്കൽ തുക കണക്കാക്കിയിരിക്കുന്നത്.