ബഷീർ സ്മാരകം ആകാശമിഠായി ബേപ്പൂരിൽ ഒരുങ്ങുന്നു

ബഷീർ സ്മാരകം ആകാശമിഠായി ബേപ്പൂരിൽ ഒരുങ്ങുന്നു

  • ഈ വർഷം സന്ദർശകർക്ക് തുറന്നുകൊടുക്കും

ബേപ്പൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. അതേ സമയം ബഷീറിന്റെ ഓർമകൾക്ക് ജീവൻ നൽകുന്ന ബഷീർ സ്മ‌ാരകമായ ‘ആകാശമിഠായി’ ഈ വർഷം തന്നെ യാഥാർഥ്യമാകുകയാണ്.
ബിസി റോഡിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്മാരകം പൂർത്തിയാവുന്നതിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ നിരന്തരമായ ഇടപെടലുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ബഷീർ സ്‌മാരകം ഏതാനും മാസത്തിനുളളിൽ സന്ദർശകർക്ക് തുറന്നുകൊടുക്കും.

പ്രശസ്ത ആർക്കിടെക്‌ടായ വിനോദ് സിറിയക് രൂപകല്പനചെയ്ത ആകാശമിഠായിയിൽ ഓപ്പൺ തിയേറ്റർ, മുതിർന്നവർക്കും ചെറുപ്പക്കാർക്കുമുള്ള വിശ്രമകേന്ദ്രം, മ്യൂസിയം, ശില്പ ഉദ്യാനം, ഗ്രന്ഥാലയം, പൂന്തോട്ടം എന്നിവയും ഒരുങ്ങും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )