
ബസുകളുടെ വേഗപ്പാച്ചിൽ; ജീവനക്കാർക്ക് ബോധവത്കരണവുമായി നാട്ടുകാർ
- ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
അത്തോളി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനങ്ങൾ നിറത്തിലിറങ്ങി.കഴിഞ്ഞദിവസം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി മരിച്ച പശ്ചാത്തലത്തിലാണ് രാവിലെ നാട്ടുകാർ ബോധവത്കരണവുമായി റോട്ടിലിറങ്ങിയത്.

യാത്രയ്ക്കിടയിൽ ബസിൽനിന്നും ഇറങ്ങിവന്ന് ഡ്രൈവർമാരും മറ്റ് ജീവനക്കാരും ബോധവത്കരണവുമായി സഹകരിച്ചു. ലിമിറ്റഡ് ബസുകൾക്ക് അമിത വേഗത വേണ്ടെന്നും ജനങ്ങളുടെ ജീവന് സു രക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
CATEGORIES News