ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

  • പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി

തിരുവമ്പാടി: പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ
കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സ്ത്രീയുടെ മരണം ആശുപത്രിയിൽ വെച്ചാണ് നടന്നത്.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. . നിരവധി പേർക്ക് പരിക്ക്.

തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )