
ബഹ്റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യം
- നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 90 മുതൽ 100 ഡോളർ വരെയാണ്
മനാമ : അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ, ബഹ്റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ രംഗത്ത്. പൗരന്മാരുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എം.പിമാരാണ് അടിയന്തിര പ്രമേയം സമർപ്പിച്ചത്. 2026 ജനുവരി മുതൽ ഇന്ധനവില നിയന്ത്രണം നീക്കിയതോടെ ലോക വിപണിയിലെ വിലക്കയറ്റത്തിന്റെ ഭാരം പൂർണമായും ജനങ്ങളുടെ തലയിലായെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 90 മുതൽ 100 ഡോളർ വരെയാണ്. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചാൽ ഇത് 120 ഡോളർ കടക്കാൻ സാധ്യതയുണ്ട്.
CATEGORIES News
TAGS manama
