ബാബാ സിദ്ദിഖി വധത്തിനു പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘം

  • കൊലപാതകത്തിന് കാരണം സൽമാൻ ഖാനുമായിട്ടുള്ള അടുപ്പമെന്ന് സംശയം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ അധോലോക നായകൻ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സൽമാൻ ഖാനുമായിട്ടുള്ള ബാബാ സിദ്ദിഖിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാധനമായും സംശയിക്കുന്നത്.അതേ സമയം മുംബൈ ക്രൈംബ്രാഞ്ച് ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അക്രമികൾ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. 9.9 എംഎം പിസ്റ്റളാണ് കണ്ടെടുത്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തി വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓട്ടോയിലാണ് പ്രതികൾ എത്തിയത്. ബാബാ സിദ്ദിഖി വരുന്നത് വരെ കാത്തിരുന്നതായി പിടിയിലായവർ പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ രണ്ടു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.ഹരിയാന സ്വദേശി കർണെയ്ൽ സിങ്, ഉത്തർപ്രദേശ് സ്വദേശി ധർമരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ മൂന്നാമനെ കണ്ടെത്താനായി പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. 15 ദിവസങ്ങൾക്ക് മുമ്പ് വധഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബാബാ സിദ്ദിഖിക്ക് മഹാരാഷ്ട്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മുംബൈ ബാന്ദ്രയിൽ വെച്ചാണ് മുൻമന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )