ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും നടത്തി

ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും നടത്തി

  • സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ & വായനാ മത്സര സംസ്ഥാന തല വിജയിയുമായിട്ടുള്ള സുമേഷ് തോട്ടത്തിൽ ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി

കീഴ്പ്പയ്യൂർ:സർവോദയ വായനശാല കീഴ്പ്പയ്യൂർ കുട്ടിക്കൂട്ടം ബാലവേദി രൂപീകരണവും ശാസ്ത്ര ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ചടങ്ങിൽ വായനശാല സെക്രട്ടറി ജതീഷ് കെ. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഖിൽ ബി. പി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ & വായനാ മത്സര സംസ്ഥാന തല വിജയിയുമായിട്ടുള്ള സുമേഷ് തോട്ടത്തിൽ ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ എൻ അശോകൻ, ആശാവർക്കർ ഇന്ദിര ബി.പി , കീഴ്പ്പയ്യൂർ നരിക്കുനി അംഗനവാടി ടീച്ചറായ പ്രസന്ന ബി.പി, വായനശാല എക്സിക്യൂട്ടീവ് മെമ്പർ അശോകൻ കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി കെ.സി നാരായണൻ നന്ദി രേഖപ്പെടുത്തി.

ബാലവേദി ഭാരവാഹികളായി പ്രസിഡന്റ് : ആരതി ഒ വൈസ് പ്രസിഡന്റ് : ധാർമ്മിക് കൃഷ്ണ ,സെക്രട്ടറി: അഭിനവ് ഓ. ടി, ജോയിന്റ് സെക്രട്ടറി: വൈകാശി, ഖജാൻജി: അലീന എൻ എസ് എന്നിവരെ തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )