
ബാലുശ്ശേരിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ
- വീട്ടിലെ സിസിടിവി കാമറയിൽ പുലർച്ച അഞ്ചേകാലിന് വീടിൻ്റെ ഗേറ്റിനു പുറത്തുകൂടി മൃഗം ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് ഓഫിസിനടുത്ത് പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് വാര്യംവീട്ടിൽ ചന്ദ്രൻ എന്നയാളുടെ വീട്ടുവളപ്പിലും സമീപത്തെ റോഡിലും കാൽപാടുകൾ കണ്ടെത്തിയത്. വീട്ടിലെ സിസിടിവി കാമറയിൽ പുലർച്ച അഞ്ചേകാലിന് വീടിൻ്റെ ഗേറ്റിനു പുറത്തുകൂടി മൃഗം ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ സ്ഥലത്തെത്തി പെരുവണ്ണാമൂഴി വനം റേഞ്ച് ഓഫിസറെ വിവരമറിയിച്ചതിനെ തുടർന്ന് കക്കയം സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
CATEGORIES News