ബാലുശ്ശേരിയിൽ വീടിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

ബാലുശ്ശേരിയിൽ വീടിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

  • വീടിന്റെ ജനൽചില്ല് തകർന്നു

ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നു. കണ്ണാടിപ്പൊയിൽ സ്വദേശി ബാലൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു.

സംഭവം നടന്നത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ ഏകദേശം നാലരയോടെ സ്ഫോടക വസ്തു എറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )