
ബിഎസ്എൻഎൽ 25ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുന്നു
- ബിഎസ്എൻഎൽ സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് വയനാടിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലി
കൊയിലാണ്ടി:ബിഎസ്എൻഎൽ 25ാം സ്ഥാപക ദിനാഘോഷം ഈ വരുന്ന വെള്ളിയാഴ്ച നടക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയും നൂതന സാങ്കേതികവിദ്യ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ബിഎസ്എൻഎൽ 25ാം സ്ഥാപക ദിനം ആഘോഷിക്കുന്നത്.
ബിഎസ്എൻഎൽ സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് വയനാടിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് വെള്ളിയാഴ്ച രാവിലെ 08.00 മണിക്ക് കൊയിലാണ്ടി ന്യൂ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകുന്നു.
CATEGORIES News