
ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി
- കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു
കൊയിലാണ്ടി :ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേ പ്പാട്ട് നിർവഹിച്ചു.
ബിഎസ്എൻഎൽ ഡിജിഎം മാർക്കറ്റിംഗ് മോഹന , ബിഎസ്എൻഎൽ ജീവനക്കാർ, ബിഎസ്എൻഎൽ പെൻഷനേഴ്സ്, ബിഎസ്എൻഎൽ ചാനൽ പാർട്ണേഴ്‌സ് എന്നിവരടങ്ങുന്ന വൻ ജനാവലി ചടങ്ങിൽ സന്നിഹിതരായിരുന്നു . വീട്ടിലെ വൈ-ഫൈ,’സർവത്ര വൈ-ഫൈ’, 4 ജി തുടങ്ങിയ സേവനങ്ങളെക്കുറിച്ച് റാലിക്കിടെ ജനങ്ങളെ പരിചയപ്പെടുത്തി.
CATEGORIES News