ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ച് ജെ സി ഐ കൊയിലാണ്ടി

ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ച് ജെ സി ഐ കൊയിലാണ്ടി

  • ജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡൻറ് ഒ കെ പ്രേമാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു. ജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡൻറ് ഒ കെ പ്രേമാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായർ സെഷൻ കൈകാര്യം ചെയ്തു. രാകേഷ് നായർ ട്രെയിനിങ്ങിൽ നേതൃത്വം നൽകി. ഡോക്ടർ അയന എസ് ആർ, രജീഷ് എൻ കെ ,അശ്വിൻ മനോജ് ,എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )