
ബീച്ച് ആശുപത്രി വളപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ
കോഴിക്കോട്:ബീച്ച് ആശുപത്രി വളപ്പിൽ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8.30നോടെയാണ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
CATEGORIES News