ബെവ്ക്കോ ജീവനക്കാർ പണിമുടക്കി ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ബെവ്ക്കോ ജീവനക്കാർ പണിമുടക്കി ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

  • ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് വെട്ടിക്കുറച്ചതിനെതിരെയും, കാലികുപ്പി തിരിച്ചെടുക്കുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി. കോഴിക്കോട് ജില്ലയിലെ തൊഴിലാളികൾ കോഴിക്കോട് ജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി. വെള്ളയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.വി മജീദ്, ബെവ്കോ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സോമൻ തിരുത്തോല, പ്രഭീഷ് പി.ടി. എം ശിവശങ്കരൻ, എം പി ലീല,കെ പ്രദീപ്കുമാർ, ടി.ടി റെജികുമാർ, എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )