ബേപ്പൂർ ഗോഡൗണിൽ തൊഴിൽ തർക്കം

ബേപ്പൂർ ഗോഡൗണിൽ തൊഴിൽ തർക്കം

  • റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണത്തെ ബാധിച്ചു

കോഴിക്കോട്: ബേപ്പൂർ എൻഎഫ്എ ഗോഡൗണിൽ എൻഎഫ്എ തൊഴിലാളികളും സിഡിഎ തൊഴിലാളികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് റേഷൻകടകളിലേക്കുള്ള ധാന്യവിതരണം മുടങ്ങി. ഗോഡൗണിലെ 75 ശതമാനം തൊഴിൽ എൻഎഫ്എ തൊഴിലാളികൾക്കും 25 ശതമാനം ബേപ്പൂരിൽ നേര ത്തേയുണ്ടായിരുന്നു സിഡിഎ തൊഴിലാളികൾക്കുമാണ് നിശ്ചയിച്ചിരുന്നത്. ഇത് ശരി വെക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഹൈകോടതിയിൽ നിന്നും ഉണ്ടായിരുന്നു. ഇതംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സിഡിഎ തൊഴിലാളികൾ ചരക്കുനീക്കം തടയുകയായിരുന്നു.

ചരക്കുനീക്കം മുടങ്ങിയതോടെ നഗര പരിധിയിലെ റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണം പൂർണമായും മുടങ്ങി.ഇത് കടകളിലെ റേഷൻ വിതരണത്തെയും സാരമായി ബാധിച്ചു. വെള്ളയിൽ എൻഎ ഫ്എസ്എ ഗോഡൗൺ ബേപ്പൂരിലെ ഒഴി ഞ്ഞുകിടക്കുന്ന സിഡിഎ ഗോഡൗണിലേക്ക് മാറ്റിയപ്പോൾ 75 ശതമാനം തൊഴിൽ എ ൻഎഫ്എ തൊഴിലാളികൾക്കും 25 ശതമാനം സിഡിഎ തൊഴിലാളികൾക്കുമായി
നിശ്ചയിക്കുകയായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ റേഷ ൻ വിതരണത്തിന്റെ അളവ് കൂടിയപ്പോൾ ക യറ്റിറക്കിന് കൂടുതൽ തൊഴിലാളികളെ നി യോഗിക്കുകയും തൊഴിൽ 50 -50 എന്ന അ നുപാതത്തിൽ ക്രമീകരിച്ചു കലക്ടർ ഉത്തര വിറക്കുകയും ചെയ്തിരുന്നു. കോവിഡ് നി ബന്ധനകൾ എടുത്തുകളഞ്ഞതോടെ ഉത്ത രവിന്റെ കാലാവധി അവസാനിക്കുകയും നേ രത്തേയുണ്ടായിരുന്നു 7525 അനുപാതം നിലവിൽവരുകയും ചെയ്തു‌.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )