
ബ്രൗൺഷുഗറുമായി യുവാക്കൾ അറസ്റ്റിൽ
- ഇന്നലെ വട്ടക്കിണർ മേൽപാലത്തിന് സമീപം പ്രതികളെ രണ്ട് ഗ്രാം ബ്രൗൺ ഷുഗർ സഹിതം പൊലീസ് പിടികൂടുകയായിരുന്നു
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരിമരുന്നായ ബ്രൗൺഷുഗർ എത്തിച്ച് വിൽപന നടത്തുന്ന യുവാക്കളെ പന്നിയങ്കര പൊലീസ് പിടികൂടി. മാറാട് അരക്കിണർ സ്വദേശി പുതുക്കുടി വീട്ടിൽ ജിജീഷ് (42), ബേപ്പൂർ സ്വ ദേശി വാണിയം പറമ്പിൽ മുജീബ് റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വട്ടക്കിണർ മേൽപാലത്തിന് സമീപം പ്രതികളെ രണ്ട് ഗ്രാം ബ്രൗൺ ഷുഗർ സഹിതം പൊലീസ് പിടികൂടുകയായിരുന്നു.

ബംഗളൂരുവിൽനിന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചുകൊടുക്കു ന്ന ലഹരി മാഫിയ സംഘങ്ങളിൽനിന്ന് മയക്കുമ രുന്ന് വാങ്ങി പയ്യാനക്കൽ, കല്ലായി, അരക്കിണർ ബേപ്പൂർ, വട്ടക്കിണർ എന്നിവിടങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ എ ന്നിവർക്ക് വിൽപന നടത്തുന്ന സംഘത്തിലെ പ്ര ധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.കൂടാതെ ഇവർക്ക് ലഹരി എത്തിച്ചുനൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചുവ രുകയാണെന്നും പൊലീസ് വ്യക്തമാക്കി.