
ഭക്ഷ്യവിഷബാധ; അംഗൻവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ആശുപത്രിയിൽ
- 22 കുട്ടികളുള്ള അംഗൻവാടിയിൽ ബുധനാഴ്ച ഹാജരായ 21 കുട്ടികളിൽ ഏഴുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
ബേപ്പൂർ:അംഗൻവാടിയിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേഷിപിച്ചു. ബേപ്പൂർ ബി.സി റോഡ്, മാവിൻ ചുവട് ആമക്കോട്ട് വയൽ അംഗൻവാടിയിൽ നിന്നും കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്.

22 കുട്ടികളുള്ള അംഗൻവാടിയിൽ ബുധനാഴ്ച ഹാജരായ 21 കുട്ടികളിൽ ഏഴുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അംഗൻവാടി സന്ദർശിച്ചു.പരിശോധനക്കായി മുത്താറി, ശർക്കര തുടങ്ങിയവ കൊണ്ടുപോയി. ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും അനുമതി ലഭിച്ചതിനുശേഷം മാത്രമേ കുട്ടികൾക്ക് ഭക്ഷണം തയാറാക്കി നൽകാവൂ എന്ന ഉത്തരവ് നൽകിയിട്ടുണ്ട്.