ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ

ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ

  • അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി:അശാസ്ത്രീയ വാർഡ് വിഭനത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് യുഡിഎഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. അഴിമതി ഭരണ വികാരം അശാസ്ത്രിയ വാർഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സിപിഎം ന്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.

ചടങ്ങിൽ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മ‌യിൽ മുഖ്യപ്രഭാഷണം നടത്തി. അൻവർ ഇച്ചംഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.രന്തവല്ലി, അഡ്വ. കെ.വിജയൻ, വി.പി. ഇബ്രാഹിം കുട്ടി, മുരളി തോറാത്ത്. കെ.പി. വിനോദ് കുമാർ, എ. അസ്സീസ്, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, റഷീദ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, ടി.പി.കൃഷ്‌ണൻ, ഫാസിൽ നടേരി എന്നിവർ സംസാരിച്ചു.രാമൻ ചെറുവക്കാട്ട്, അഡ്വ. ഉമേന്ദ്രൻ, എ. അഷറഫ്, സുമതി.കെ.എം ജീഷ പുതിയേടത്ത്, വേണുഗോപാൽ. പി.വി, ശൈലജ, മനോജ് പയറ്റു വളപ്പിൽ, കെ.ടി. സുമ, ഡാലിഷ, റസിയ ഉസ്‌മാൻ, എം.എം. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )