
ഭാരതീയ ന്യായ സംഹിത ക്ലാസ്സ് നടത്തി
- തൃശ്ശൂർ റെയ്ഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ക്ലാസെടുത്തു
വടകര: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പഠന ക്ലാസ് സംഘടിപ്പിച്ചു. വടകര ഏക്ക്സാത്ത് ഹാളിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ റെയ്ഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ക്ലാസെടുത്തു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. സുധീഷ് അധ്യക്ഷനായി. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. സുഖിലേഷ്, പ്രസിഡണ്ട് എം.ഷനോജ്, ട്രഷറർ പി.ടി. സജിത്ത്, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ബി. ബിജേഷ് സ്വാഗതവും ആർ.പി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
CATEGORIES News