മണക്കുളങ്ങര അപകടം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും -മന്ത്രി വി.എൻ വാസവൻ

മണക്കുളങ്ങര അപകടം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും -മന്ത്രി വി.എൻ വാസവൻ

  • മലബാർ – ഗുരുവായൂർ ദേവസ്വങ്ങൾ ചേർന്നാണ് തുക നൽകുന്നത്

കൊയിലാണ്ടി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം വീതം നൽകുമെന്ന് ദേവസ്വം ബോർഡ് മന്ത്രി വി.എൻ. വാസവൻ. മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടും സന്ദർശിക്കുകയായിരുന്നു മന്ത്രി .മലബാർ – ഗുരുവായൂർ ദേവസ്വങ്ങൾ ചേർന്നാണ് തുക നൽകുന്നത്. ക്ഷേത്രം ട്രസ്റ്റിബോർഡ് ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു.

മന്ത്രിയോടൊപ്പം എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭാ പേഴ്‌സൺ സുധ കിഴക്കേപ്പാട്ട്, അഡ്വ: കെ സത്യൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.മെഹബ്, കെ.കെ മുഹമ്മദ്, എൽ.ജി ലിജീഷ്, ടി.കെ ചന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പം അപകടം നടന്ന സ്ഥലം സന്ദർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )