
മത്സ്യലഭ്യത കുറവ് രൂക്ഷം ; തൊഴിലില്ലാതെ തൊഴിലാളികൾ
- ഒന്നുമില്ലാതെ പണി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കടലിലിറക്കാൻ ചിലവഴിച്ച പണവും നഷ്ടമാവും. കൂടാതെ കടൽമാക്രികളുടെ ശല്യം മറുഭാഗത്ത്. ഇത് കാരണം കടലിൽ വലയിടാൻ ഭയമാണ് മത്സ്യത്തൊഴിലാളികൾക്ക്
ചോമ്പാല: മത്സ്യലഭ്യത കുറവ് തീരദേശ മേഖലയിൽ ഭീതിയിലാഴ്ത്തുന്നു.
കഴിഞ്ഞ രണ്ടരമാസക്കാലമായി കടലിൽനിന്ന് മത്സ്യക്ഷാമം നേരിടുന്നു വെന്ന് ചോമ്പാല മത്സ്യബന്ധന തൊഴിലാളികൾ പറഞ്ഞു. ഇതോടെ ഉണ്ടായി വരുന്ന സാമ്പത്തികപ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന വേവലാതിയിലാണ് മത്സ്യത്തൊഴിലാളികൾ.
വായ്പകളുടെ തിരിച്ചടവ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവയെല്ലാം തകിടം മറഞ്ഞു. ബോട്ടുകളിൽ മിക്കതും വള്ളങ്ങളിൽ ഭൂരിഭാഗവും കടലിലിറകാതെ ഇരിക്കുകയാണ്. ആ ചെലവ് കൂടെ താങ്ങാൻ കഴിയില്ല അവർക്ക്. കടലിലേക്ക് ഉരു ഇറക്കൽ ചിലവ് കൂടുതലാണെന്ന് തൊഴിലാളികൾ പറഞ്ഞു.
ഒന്നുമില്ലാതെ പണി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കടലിലിറക്കാൻ ചിലവഴിച്ച പണവും നഷ്ടമാവും. കൂടാതെ കടൽമാക്രികളുടെ ശല്യം മറുഭാഗത്ത്. ഇത് കാരണം കടലിൽ വലയിടാൻ ഭയമാണ് മത്സ്യത്തൊഴിലാളികൾക്ക്. മുമ്പൊന്നുമില്ലാത്തവിധം കടൽ മാക്രിക ൾ വർധിച്ചുവരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ലക്ഷങ്ങൾ മുടക്കിയാണ് വലയിറക്കുന്നത്. ഇത് മാക്രികൾ മുറിച്ചുകളയുന്നത് വലിയ ഭീഷണിയായി. മറ്റൊരു തൊഴിൽ ഇവർ പഠിച്ചിട്ടില്ല. ചോമ്പാല ഹാർബറിൽ മാത്രമല്ല, മറ്റിടങ്ങളിലുമുണ്ട് മത്സ്യലഭ്യതക്കുറവ്. കടലിലെ മാറ്റങ്ങൾ കാരണം തൊഴിലാ ളികൾ നേരിടുന്ന പ്രയാസങ്ങൾ ദുരിതമായിക്കണ്ട് പ്രത്യേക ആശ്വാസ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.