
മദ്യത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കണമെന്ന് മദ്യനിരോധനസമിതി
- കേരള മദ്യനിരോധനസമിതി കൊയിലാണ്ടി താലൂക്ക് സമ്മേളനം ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി : തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പാടെ മറന്ന് ഓൺലൈൻ വഴി കേരളത്തിൽ മുഴുവനും മദ്യമൊഴുക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ മദ്യത്തിനെതിരേ ശക്തമായസമരം സംഘടിപ്പിക്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

കേരള മദ്യനിരോധനസമിതി കൊയിലാണ്ടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.പി. ശ്രീധരൻ അധ്യക്ഷനായി. പ്രൊഫ. ടി.എം. രവീന്ദ്രൻ, പൊയിൽ കൃഷ്ണണൻ, സത്യൻ, പുരുഷോത്തമൻ, പ്രൊഫ. ഒ.ജെ. ചിന്നമ്മ, ഇയ്യച്ചേരി പത്മിനി, ഹമീദ് പുതുക്കുടി, സജീവൻ കക്കടവത്ത്, അൻസാർ കൊല്ലം, വി.കെ. ദാമോദരൻ, വി.എം. രാഘവൻ, ഡോ. പ്രമോദ് സമീർ എന്നിവർ സംസാരിച്ചു.
CATEGORIES News