
മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രത്തിൽ വസൂരി മാല വരവാഘോഷം തുടങ്ങി
- മാർച്ച് 31-മുതൽ ഏപ്രിൽ രണ്ട് വരെയാണ് ക്ഷേത്ര ചടങ്ങുകൾ
കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രത്തിൽ വസൂരി മാല വരവാഘോഷം തുടങ്ങി.ഇന്ന് രാവിലെ നടന്ന കൊടിയേറ്റത്തിന് മേൽശാന്തി ഷാജി ശാന്തി മിനീഷ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 31-മുതൽ ഏപ്രിൽ രണ്ട് വരെയാണ് ക്ഷേത്ര ചടങ്ങുകൾ.

മൂന്നിന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി ഏഴിന് പ്രാദേശിക കലാകാരികളുടെ തിരുവാതിരക്കളി, നൃത്തപരിപാടികൾ തുടങ്ങിയവ നടക്കും. നാലിന് രാവിലെ വണ്ണാനെ സ്വീകരിക്കൽ, വൈകുന്നേരം ഭഗവതിസേവ, തിരുവായുധം സ്വീകരിക്കൽ, ദീപാരാധന, ചെണ്ട മേളം എന്നിവയും അഞ്ചിന് നിശ്ചിത വീടുകളിൽ നിന്ന് അരങ്ങാേല, ഇളനീർക്കുല ശേഖരിക്കൽ, ആവളയിൽ നിന്നുള്ള വരവ്, പിഷാരികാവിലേയ്ക്ക് വസൂരി മാല വരവ് പുറപ്പെടൽ എന്നിവയും നടക്കും.
CATEGORIES News