മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം -സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം

മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം -സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം

  • പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബാബു പഞ്ഞാട്ടിനെ തിരഞ്ഞെടുത്തു

കൊയിലാണ്ടി:സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. വിജയഭാരതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ . കെ എസ് രമേശ് ചന്ദ്ര വി ബാലകൃഷ്ണൻ, സി കെ ബാലൻ, ടി പി രാജൻ,രാഗം മുഹമ്മദലി, സി വി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബാബു പഞ്ഞാട്ടിനെ തിരഞ്ഞെടുത്തു. കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )