മയ്യന്നൂരിൽ പോക്സോ കേസ് പ്രതിയായ അറുപതുകാരന് വെട്ടേറ്റു

മയ്യന്നൂരിൽ പോക്സോ കേസ് പ്രതിയായ അറുപതുകാരന് വെട്ടേറ്റു

  • തട്ടാറത്ത് മീത്തൽ നാസറാണ് (60) അക്രമത്തിന് ഇരയായത്.

വടകര: മയ്യന്നൂരിൽ പോക്സോ കേസ് പ്രതിയായ അറുപതുകാരന് വെട്ടേറ്റു. തട്ടാറത്ത് മീത്തൽ നാസറാണ് (60) അക്രമത്തിന് ഇരയായത്. ഇന്ന് ഉച്ചയോടെ ഇയാളുടെ വീട്ടിൽവെച്ചാണ് സംഭവം. കഴുത്തിലും കൈക്കും വെട്ടേറ്റ നാസറിനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോക്സോ കേസിൽ റിമാന്റിലായിരുന്ന നാസർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അതിജീവിതയുടെ ബന്ധുവാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )