
മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
- നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുന്നുണ്ട്.
തിരുവനന്തപുരം: കനത്ത മഴയിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. തിരുവല്ല – ചങ്ങനാശേരി പാതയിലും, തൃശൂർ – ഗുരുവായൂർ പാതയിലും, തിരുവനന്തപുരം – ഇടവ പാതയിലുമാണ് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസ് വൈകി. പാതയിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുന്നുണ്ട്.
ഇന്ന് രാവിലെ 6.30ഓടെ പൂങ്കുന്നം ഗുരുവായൂർ ലൈനിലാണ് ആദ്യം മരം വീണ് ഗതാഗതം തടസപ്പെട്ടത്. മരം വീണതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം വൈകിയിരുന്നു. 16328 ഗുരുവായൂർ മധുരൈ എക്സ്‌പ്രസ്, 56313 ഗുരുവായൂർ – എറണാകുളം സൗത്ത് പാസഞ്ചർ, 16127 ചെന്നൈ എന്നൂർ ഗുരുവായൂർ എക്‌സ്പ്രസ്, 56314 എറണാകുളം സൗത്ത് – ഗുരുവായൂർ പാസഞ്ചർ എന്നിവയാണ് വൈകിയത്.
CATEGORIES News