
ദേശീയപാതയോരത്ത് മരക്കൊമ്പ് പൊട്ടിവീണു
- ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം നടന്നത്
കൊയിലാണ്ടി :ദേശീയപാതയോരത്ത് ശക്തമായ കാറ്റിൽ അരങ്ങാടത്ത് മരക്കൊമ്പ് പൊട്ടിവീണു. റോഡിന്റെ സമീപത്തുള്ള തണൽമരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. റോഡിലേക്ക് വീണ മരക്കൊമ്പ് നാട്ടുകാർ ചേർന്ന് റോഡരികിലേക്ക് മാറ്റിയിട്ടു.
ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്. കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തിയാണ് മരക്കൊമ്പ് മുറിച്ച് മാറ്റിയത്. ഒടിഞ്ഞ കൊമ്പ് താഴേക്ക് വീഴാത്തതിനാലും കൃത്യമയത്ത് മുറിച്ചുമാറ്റിയതിനാലും വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം നടന്നത്.
CATEGORIES News