മലപ്പുറത്തെ സ്വർണക്കവർച്ച; നാലുപേർ പോലീസ് പിടിയിൽ

മലപ്പുറത്തെ സ്വർണക്കവർച്ച; നാലുപേർ പോലീസ് പിടിയിൽ

  • പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണമാണ് കവർന്നത്

തൃശൂർ: മലപ്പുറത്തെ സ്വർണക്കവർച്ചയിൽ നാലുപേർ തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ എന്നിവരും തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ സജിത് സതീശൻ, നിഖിൽ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ വാഹനത്തിൽ നിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണമാണ് കവർന്നത്.

കെ.എം ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് ആക്രമിച്ചത്. ജൂബിലി ജങ്ഷന് സമീപത്ത് വച്ച് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കുകളോടെ യൂസഫും ഷാനവാസും ആശുപത്രിയിൽ ചികിത്സയിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )