മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി

മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി

  • ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കും
  • ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ് ഇന്ന് തുടങ്ങും

ചക്കിട്ടപ്പാറ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഫെസ്റ്റിവലിനോട്‌ അനുബന്ധിചുള്ള മത്സരങ്ങൾക്ക് ഇന്ന് കോടഞ്ചേരിയിൽ തുടക്കമായി. അടുത്ത മാസം 25 മുതൽ 28 വരെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലുമായാണ് മത്സരങ്ങൾ നടക്കുക.

മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പാണ് ഇന്ന് തുടങ്ങുന്നത്. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് കോടഞ്ചേരി സ്‌കൂൾ ഗ്രൗണ്ടിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഓഫ് റോഡ് ചാംബ്യൻഷിപ്പിന്റെ സമ്മാനദാനം നാളെ ലിൻ്റോ ജോസഫ് എംഎൽഎയും 23 ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംങ്ങും നിർവഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )