
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അഖില കേരള കബഡി ടൂർണമെന്റ് നാളെ
- കേരളത്തിലെ വിവിധ ജില്ലക ളിൽനിന്നായി ഇരുപതോളം പുരുഷ-വനിത ടീമുകൾ പങ്കെടുക്കുന്നുണ്ട്
മുക്കം:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അഖില കേരള കബഡി ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മത്സരം നടക്കുന്നത് ഞായറാഴ്ച രാവിലെ ഒൻപതുമുതൽ മുക്കം പിസി ജങ്ഷനുസമീപം പ്രത്യേകം തയ്യാറാക്കിയ മൈതാനത്ത് വെച്ചാണ്. കൂടാതെ മുക്കം നഗരസഭ വാങ്ങിയ കബഡി മാറ്റിൻ്റെ ഉദ്ഘാടനവും അതോടനുബന്ധിച്ച് നടക്കും. മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലക ളിൽനിന്നായി ഇരുപതോളം പുരുഷ-വനിത ടീമുകൾ പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിനും ഘോഷയാത്രയ്ക്കും ശേഷം ലിൻറോ ജോസഫ് എംഎൽഎ ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മുക്കത്തെ സാംസ്ക്കാരികമേഖലയിലെ നിറസാന്നിധ്യമായിരുന്ന വി. കൂഞ്ഞാലി ഹാജിയുടെ നാമധേയത്തിലുള്ള ട്രോഫികൾ ആണ് വിജയികൾക്ക് സമ്മാനിക്കുക.
CATEGORIES News